സൂപ്പർ താരങ്ങളായ രജനികാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്നു. എന്നാൽ ഇത്തവണ സിനിമയ്ക്കായല്ല മറിച്ച് പുതിയ നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണത്തിനായി ധനസമാഹരണ പരിപാടിയുടെ ഭാഗമായി ഇരുവരും ഒരുമിച്ച് വേദി പങ്കിടും.
ഞായറാഴ്ച, ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ്റെ (എസ്ഐഎഎ) 68-ാമത് ജനറൽ ബോഡി യോഗത്തിൽ, കമൽഹാസനൊപ്പം പരിപാടിയിൽ എത്താമെന്ന് രജനീകാന്ത് തനിക്ക് വാഗ്ദാനം ചെയ്തതായി ട്രഷററായ നടൻ കാർത്തി വെളിപ്പെടുത്തി.
രജനിയും കമലും 21 സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, 1985-ൽ ഹിന്ദി ചിത്രമായ ഗെരാഫ്താറിൽആണ് അവസാനമായി സ്‌ക്രീൻ പങ്കിട്ടത്.
യോഗത്തിൽ മുതിർന്ന അഭിനേതാക്കളായ ഡൽഹി ഗണേഷ്, സി ആർ വിജയകുമാരി എന്നിവരെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിച്ചു.
സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചു. തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റിയുടെ അധ്യക്ഷയായി നിയോഗിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്