കങ്കണയുടെ എമര്‍ജന്‍സി എന്ന ചിത്രം തുടക്കം മുതൽ തന്നെ വിവാദത്തിലാണ്. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) സര്‍ട്ടിഫിക്കറ്റ് കിട്ടാനും ഏറെ കാലതാമസം നേരിട്ടു. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ റിലീസും മാറ്റി വയ്‌ക്കേണ്ടതായി വന്നിരുന്നു.
എന്നാല്‍ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു ചിത്രത്തില്‍ മൂന്ന് കട്ടുകളും, ചിത്രത്തിലെ വിവാദപരമായ ചരിത്രപരമായ രംഗങ്ങള്‍ക്ക് വസ്തുതാപരമായ ഉറവിടങ്ങൾ നൽകുകയും ചെയ്തിനാല്‍ 'യുഎ' സർട്ടിഫിക്കേറ്റ് നല്‍കാന്‍ സിബിഎഫ്‌സി പരിശോധനാ സമിതി അനുമതി നൽകി എന്നാണ് വിവരം.
ചില വയലന്‍സ് രംഗങ്ങളാണ് കങ്കണ റണൌട്ട് തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടി വന്ന സീന്‍ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്