കുടുംബ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവരുടെ പ്രിയ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെതായി വരാനിരിക്കുന്ന ചിത്രത്തില്‍ മോഹൻലാൽ നായകനാകുന്നു എന്ന പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഹൃദയപൂര്‍വം എന്നാണ് സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡിസംബറിലായിരിക്കും മോഹൻലാല്‍ നായകനായ ചിത്രം തുടങ്ങുക എന്ന പുതിയ അപ്‍ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു.
ആന്റണി പെരുമ്ബാവൂരാണ് ഹൃദയപൂര്‍വം നിര്‍മിക്കുന്നത്. എന്തായിരിക്കും പ്രമേയം എന്ന് പുറത്തുവിട്ടിട്ടില്ല. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്