വിജയ്‌യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നത് മുതല്‍ 'ദളപതി 69 ' വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
തന്‍റെ അവസാന ചിത്രമായിരിക്കും 'ദളപതി 69 ' എന്നാണ് നേരത്തെ വിജയ് തന്നെ പ്രഖ്യാപിച്ചിരുന്നു. എച്ച് വിനോദാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്.
ഇപ്പോഴിതാ നടി സിമ്രാൻ 24 വർഷങ്ങൾക്ക് ശേഷം 'ദളപതി 69' ൽ വിജയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മലയാളം നടി മമിത ബൈജുവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
2000-ൽ കെ സെൽവ ഭാരതി സംവിധാനം ചെയ്ത 'പ്രിയമാനവളെ' എന്ന ചിത്രത്തിലാണ് വിജയും സിമ്രാനും ഒരുമിച്ച് അഭിനയിച്ചത്. 'വൺസ് മോർ', 'തുള്ളാത്ത മനവും തുള്ളും', 'പ്രിയമാനവളെ' തുടങ്ങിയ ഹിറ്റുകൾ ഇരുവരും നൽകിയിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 ഒക്ടോബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ വെങ്കട് പ്രഭുവിൻ്റെ ഗോട്ടിൽ 22 വർഷത്തിന് ശേഷം നടി സ്നേഹയും ലോകേഷ് കനകരാജിൻ്റെ 'ലിയോ' എന്ന സിനിമയിൽ 14 വർഷത്തിന് ശേഷം തൃഷയും വിജയ്ക്കൊപ്പം ഒന്നിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്