തിരുവനന്തപുരം: ശ്രീനിവാസനുമായുള്ള ബന്ധത്തില്‍ തനിക്കൊരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. അദ്ദേഹത്തിനും ഉലച്ചിലൊന്നുമില്ലെന്ന് അടുത്തിടെ സംസാരിച്ചപ്പോള്‍ വ്യക്തമായെന്നും നടന്‍ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശ്രീനിവാസന്‍ എന്തോ പറയാന്‍ ശ്രമിച്ചു, വന്നത് മറ്റൊരു രീതിയില്‍ ആയി പോയതാകാമെന്ന് മോഹന്‍ലാല്‍.
ഒരുമിച്ച് തങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ അനാരോ?ഗ്യം കാരണം അത് നടക്കാതെ പോവുകയായിരുന്നു. ആ ചിത്രത്തില്‍ പ്രണവിന്റെയും ധ്യാനിന്റെയും പ്രായമേറിയ ഭാഗം ഞങ്ങളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ വളരെയധികം താത്പര്യം പ്രകടിപ്പിച്ച് കഥ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു എനിക്കതില്‍ പ്രയാസമില്ല, അഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനാരോഗ്യമാണ് തടസമായത്. തങ്ങള്‍ മുന്‍പും ദിവസും സംസാരിക്കുന്ന ആളുകളായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യം എപ്പോഴും അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്