തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാള്‍. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകള്‍ സുറുമി അടക്കമുള്ളവര്‍ ചേര്‍ന്ന് ലളിതമായ പരിപാടി മാത്രമായിരിക്കും നടത്തുക. ഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈന്‍ ചെയ്യുന്നത് മകള്‍ സുറുമിയാണ്.
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ 17 രാജ്യങ്ങളിലായി 30,000 പേര്‍ രക്തദാനം നടത്തും. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ രക്തം ദാനം ചെയ്തിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്