'മനോരഥങ്ങളി'ലെ ഒരു ചിത്രം യുട്യൂബില്‍ റിലീസ് ചെയ്ത് അണിയറക്കാര്‍

SEPTEMBER 3, 2024, 2:16 PM

 എംടിയുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കിയ ഒൻപത് സിനിമകളുടെ സമാഹാരമായ മനോരഥങ്ങള്‍. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം സീ 5 ലൂടെ ഓഗസ്റ്റ് 15 നാണ് എത്തിയത്. 

 ഇപ്പോഴിതാ ഒന്‍പതില്‍ ഒരു ചിത്രം പ്രേക്ഷകര്‍ക്കായി സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ് അണിയറക്കാര്‍. ആസിഫ് അലി, മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വതി വി നായര്‍ സംവിധാനം ചെയ്ത വില്‍പ്പന എന്ന ചിത്രമാണ് യട്യൂബില്‍ എത്തിയിരിക്കുന്നത്.

40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രം സീ 5 ന്‍റെ യുട്യൂബ് ചാനലില്‍ സൗജന്യമായി കാണാം. പ്രിയദര്‍ശന്‍ (രണ്ട് ചിത്രങ്ങള്‍), ശ്യാമപ്രസാദ്, രഞ്ജിത്ത്, മഹേഷ് നാരായണന്‍, ജയരാജ്, സന്തോഷ് ശിവന്‍, രതീഷ്  അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ആസിഫ് അലി, നദിയ മൊയ്തു, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

ഒന്‍പത് സിനിമകളില്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്‍റെ ഓളവും തീരവും എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത് 1960ല്‍ പുറത്തെത്തിയ ഇതേ പേരിലുള്ള ചിത്രത്തിന്‍റെ റീമേക്ക് ആണ്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam