'എമർജൻസി'ക്ക് വീണ്ടും കത്രികപ്പൂട്ട്; റിലീസ് മാറ്റിവെച്ചു

SEPTEMBER 2, 2024, 7:47 PM

നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് ചിത്രമായ 'എമർജൻസി'യുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിൽ സിഖ് സമുദായത്തിനെ മോശമായി ചിത്രീകരിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് റിലീസ് മാറ്റി വച്ചത്.

ചിത്രത്തിൽ കൂടുതൽ കട്ടുകൾ ആവശ്യമെന്ന് സെൻസർ ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

ചിത്രത്തിലെ കൂടുതൽ സീനുകൾ കൂടി നീക്കം ചെയ്യാണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. സമുദായങ്ങളുടെ വികാരം കണക്കിലെടുത്താണ് സീനുകൾ നീക്കം ചെയ്യാൻ ബോർഡ് ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

ഈ കാര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് തന്നെ ചിത്രത്തിന് ഇതുവരെയും ബോർഡിൻ്റെ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അവകാശത്തിനായി കോടതിയെ സമീപിക്കുമെന്നാണ് കങ്കണയുടെ നിലപാട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam