മങ്കാത്ത പോലെ ഗോട്ട് അവിസ്മരണീയമായിരിക്കുമെന്ന് വെങ്കിട്ട് പ്രഭു

SEPTEMBER 4, 2024, 9:15 AM

അജിത്തിന്റെ മങ്കാത്ത പോലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) അവിസ്മരണീയമായിരിക്കുമെന്ന് സംവിധായകന്‍ വെങ്കിട്ട് പ്രഭു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കിട്ട് പ്രഭു ഇക്കാര്യം പറഞ്ഞത്.

'വളരെ മനോഹരമായൊരു അനുഭവമായിരുന്നു വിജയ്‌ക്കൊപ്പം ഉള്ളത്. തുടക്കത്തില്‍ എനിക്ക് അല്‍പം പേടി ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം എന്നെ കംഫര്‍ട്ടബിള്‍ ആക്കി. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ യൂഷ്വല്‍ സെല്‍ഫായി.

വളരെ പ്രൊഫഷണലായൊരു വ്യക്തിയാണ് വിജയ്.ക്യാമറയ്ക്ക് മുന്നില്‍ എത്തി നിങ്ങള്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ വളരെ ആവേശത്തോടെ ഷോട്ട് തരും നമുക്ക്. അത് അദ്ദേഹത്തെ കുറിച്ച് പറയേണ്ട കാര്യമാണ്', വെങ്കിട്ട് പ്രഭു പറഞ്ഞു.

vachakam
vachakam
vachakam

'ഗോട്ടില്‍ രണ്ട് കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുന്നത്. ഒന്ന് വളരെ ശാന്തനായ കഥാപാത്രവും ഒന്ന് വളരെ എനര്‍ജെറ്റിക്കായ കഥാപാത്രവുമാണ്. അദ്ദേഹം കഥയിലെ ഒരു കാര്യത്തിലും ഇടപെടുകയും ചെയ്തില്ല മാറ്റങ്ങള്‍ വരുത്താനും പറഞ്ഞില്ല. ഞാന്‍ വിചാരിച്ചതുപോലെ തന്നെ എനിക്ക് ആ സിനിമ ചെയ്യാന്‍ സാധിച്ചു. 

ഇപ്പോഴും അജിത്ത് ആരാധകര്‍ മങ്കാത്തയെ കുറിച്ച് സംസാരിക്കാറുണ്ട്. അതുപോലൊരു സിനിമ വിജയിക്കൊപ്പം ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഓര്‍ത്തിരിക്കാന്‍ പറ്റുന്ന സിനിമയാണ് ഞാന്‍ ഉണ്ടാക്കിയതെന്നാണ് വിശ്വാസം''. - വെങ്കിട്ട് പ്രഭു കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 5നാണ് ഗോട്ട് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്,  തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam