അനുരാഗ് കശ്യപിനൊപ്പം ഹിന്ദി ചിത്രത്തിന്റെ വിശേഷം പങ്കുവെച്ച് ഇന്ദ്രജിത്ത്

SEPTEMBER 7, 2024, 7:47 AM

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ആദ്യ ഹിന്ദി സിനിമ പൂർത്തിയാക്കിയതിന്റെ സന്തോഷം, അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കൊണ്ടാണ് താരം അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്നും താരം അറിയിച്ചു.

'എന്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു' ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

vachakam
vachakam
vachakam

ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാഗ് കശ്യപിന്റെ മറുപടി ഇങ്ങനെ. 'നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.

എന്നും നിങ്ങൾ എന്റെ ഇളയ സഹോദരനായിരിക്കും'. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും താരം അറിയിച്ചു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്‌


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam