ചരിത്രവിജയം കൈയ്യടക്കി 'ദേവദൂതൻ' അൻപതാം ദിവസത്തിലേക്ക്

SEPTEMBER 7, 2024, 7:39 AM

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി റിലീസ് തുടരുകയാണ്. പ്രദർശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ട്. കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും.

ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്റ് ക്വാളിറ്റിയുമായിട്ടാണ് 2000ൽ ദേവദൂതൻ റിലീസ് ചെയ്തത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതും.

നിറസദസിൽ പ്രദർശനങ്ങൾ നടക്കുന്ന 'ദേവദൂതൻ' ഒരു വിസ്മയമായി തുടരുകയാണ്. കോവിഡ് കാലത്തായിരുന്നു പ്രേക്ഷകർ ദേവദൂതനെ മറ നീക്കി പുറത്തെത്തിച്ചത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചർച്ചയായതോടെ റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവർത്തകരും സിനിമ പ്രേമികളും ഒരുപോലെ എത്തി.

vachakam
vachakam
vachakam

അങ്ങനെ ദേവദൂതൻ വീണ്ടും തീയറ്ററിൽ എത്തിക്കാനുള്ള അവസരം  'ഹൈ സ്റ്റുഡിയോസ്' എന്ന സ്ഥാപനത്തിന്റെയും അതിന്റെ ടീമിന്റേയും കൈകളിലെത്തി. എത്ര മനോഹരമായിട്ടാണ് ദേവദൂതനെ 4K ഡോൾബി അറ്റ്‌മോസ്‌ലേക്ക് റിമാസ്റ്റർ ചെയ്ത് തിയേറ്ററിൽ എത്തിച്ചത്. സിബി മലയിൽ സംവിധാനം

ചെയ്ത് ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമ്മാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, സുജാത,

vachakam
vachakam
vachakam

എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ,കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്‌മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ് .കെ.മാരാർ, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണൻ, ഡോൾബി അറ്റ്‌മോസ് മിക്‌സ്സ്റ്റുഡിയോ: സപ്താ റെക്കോർഡ്‌സ്, വി എഫ് എക്‌സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്:

സെൽവിൻ വർഗീസ്, 4സ റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്‌സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്,സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെന്റ്‌സ്, റീഗെയ്ൽ, ലൈനോജ് റെഡ്ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam