സ്‌ട്രേഞ്ചർ തിംഗ്‌സ് താരം സാഡി സിങ്ക് സ്‌പൈഡർമാൻ 4 ൽ ടോം ഹോളണ്ടിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നു. സാഡി സിങ്കിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല.
ഡെസ്റ്റിൻ ഡാനിയേൽ ക്രെറ്റൺ ആണ് സ്‌പൈഡർമാൻ 4 സംവിധാനം ചെയ്യുന്നത്. 2026 ജൂലൈ 31 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.
സ്‌പൈഡർമാൻ 4 ന്റെ സ്‌ക്രിപ്റ്റിനെക്കുറിച്ചും ടോം ഹോളണ്ട് സംസാരിച്ചു. 'സ്‌പൈഡർമാൻ 4 ന് മികച്ച ഒരു സ്‌ക്രിപ്റ്റുണ്ട്. അതിൽ ഇനിയും ചെയ്യാനുണ്ട്. എഴുത്തുകാർ മികച്ച ജോലി ചെയ്യുന്നു. മൂന്നാഴ്ച മുമ്പ് ഞാൻ സ്‌ക്രിപ്റ്റ് വായിച്ചു. അത് എനിക്ക് വളരെയധികം ആവേശം നൽകി," ടോം ഹോളണ്ട് റിച്ച് റോൾ പോഡ്‌കാസ്റ്റിനോട് പറഞ്ഞു.
''ഞാൻ ശരിക്കും ആവേശത്തിലാണ്. എത്രയും വേഗം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. എല്ലാം നന്നായി പോകുന്നു, രണ്ടു മൂന്നു കാര്യങ്ങൾ കൂടി ശരിയാക്കിയാൽ ഷൂട്ടിംഗ് ആരംഭിക്കാം," -ടോം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്