വിജയ്- വെങ്കട്ട് പ്രഭു കോംബോ  ഗോട്ടിന്റെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

SEPTEMBER 5, 2024, 10:56 AM

വിജയ് ചിത്രം ഗോട്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.   കേരളത്തിൽ ചിത്രത്തിന്റെ ഫാൻ ഷോ കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

വിജയ് - വെങ്കട്ട് പ്രഭു കോംബോ കത്തി കയറി എന്നാണ് ആരാധകരുടെ പക്ഷം. കേരളത്തിൽ രാവിലെ നാല് മണി മുതലാണ് സിനിമയുടെ പ്രദർശനം തുടങ്ങിയത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.   എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണവും ലഭിക്കുന്നുണ്ട്.

vachakam
vachakam
vachakam

 എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമ്മിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ ദിന ഷോകൾ അവസാനിക്കുമ്പോൾ 100 കോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. റിലീസിന് മുൻപേ തന്നെ വൻ ഹൈപ്പോടെയാണ് ഗോട്ടിന്റെ നിർമ്മാതാക്കളും സിനിമയെ അവതരിപ്പിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam