2013-ൽ ‘രാജ റാണി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് സംവിധായകനാണ് അറ്റ്ലീ. വെറും അഞ്ച് സിനിമകൾ കൊണ്ട് ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന സംവിധായകൻ കൂടിയായി മാറിയിരിക്കുകയാണ് അറ്റ്ലീ.
ഷാരൂഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ബോളിവുഡ് ചിത്രമൊരുക്കിയതോടെയാണ് അറ്റ്ലീക്ക് പാൻ ഇന്ത്യൻ സംവിധായകൻ എന്ന പദവി ലഭിച്ചത്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ഹിന്ദി പ്രൊജക്റ്റിനായി സൽമാൻ ഖാനൊപ്പം കൈകോർക്കുകയാണ് അറ്റ്ലി.
ഈ ചിത്രത്തിൽ ഒരു തമിഴ് സൂപ്പർ സ്റ്റാറും അഭിനയിക്കും. അത് മറ്റാരുമല്ല, കമൽഹാസനാണ്. തൻ്റെ ഏറ്റവും പുതിയ പ്രൊജക്റ്റിനായി കമൽഹാസനെയും സൽമാൻ ഖാനെയും അറ്റ്‌ലി ഒരുമിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും, ഈ വർഷം ഒക്ടോബറിൽ പ്രീ പ്രൊഡക്ഷൻ ആരംഭിക്കും.
രണ്ട് മെഗാസ്റ്റാർമാരുമായി അറ്റ്‌ലി മാസങ്ങളായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എല്ലാം സുഗമമായി പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ മുമ്പ് സൂചിപ്പിച്ചിരുന്നു. സൽമാൻ ഖാനും കമൽഹാസനും ഈ പ്രോജക്റ്റിനെക്കുറിച്ച് ആവേശഭരിതരാണ്,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്