ജൂനിയർ എൻടിആർ നായകനാകുന്ന 'ദേവര പാര്‍ട്ട് 1' ഐഎംഡിബി ലിസ്റ്റിൽ. ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിലാണ് കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രം ഇടം നേടിയത്.
'ലിറ്റിൽ ബ്രദർ', 'മെഗലോപോളിസ്', 'വൺ ഹാൻഡ് ക്ലാപ്പിംഗ്', മാൻ വേഴ്സസ് ഫോൺ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ദേവര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്