ഇന്ത്യൻ സിനിമാലോകത്തെ അമ്പരപ്പിച്ച ചിത്രമാണ് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടി രൂപയുടെ ബോക്‌സ് ഓഫീസ് വിജയത്തോടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം.
ചിത്രത്തിൻ്റെ പ്രീക്വൽ ആയ 'കന്താര ചാപ്റ്റർ 1' നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പ്രധാന അപ്‌ഡേറ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കാന്താര 2വിൻ്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. വിവിധ ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. ഔട്ട്‌ഡോർ രംഗങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായി. ഇൻഡോർ സീനുകൾ മാത്രമാണ് അവശേഷിക്കുന്നത്.
നിലവിൽ ചിത്രീകരണം ബാക്കിയുണ്ടെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച് കഴിഞ്ഞു. ഹോംബാലെ ഫിലിംസ് തന്നെയാണ് കാന്താര 2 വും നിർമ്മിക്കുന്നത്. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. ചിത്രം 2025 വേനൽക്കാലത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്