ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുതിപ്പ് 

JULY 24, 2024, 12:06 PM

ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' ചിത്രം 2024-ലെ ഏറ്റവും ഉയർന്ന അഡ്വാൻസ് ബുക്കിംഗ് രേഖപ്പെടുത്തുമെന്ന് റിപോർട്ടുകൾ. ആദ്യ ദിനം 4.46 കോടിയാണ്  കളക്ഷൻ.  

ആദ്യ ദിനത്തിലെ മുൻകൂർ ടിക്കറ്റ് വിൽപ്പനയിലൂടെ 4.46 കോടി രൂപ നേടിയെടുത്തു. ഏകദേശം 1.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. ചിത്രം പ്രീ-ബുക്കിംഗിൽ ഇതിനകം 5 കോടിയിലധികം ഗ്രോസ് നേടിക്കഴിഞ്ഞു.

2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം.   റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനു മാണ് പ്രധാന കഥാപാത്രങ്ങൾ.  

vachakam
vachakam
vachakam

റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ എന്ന ഡെഡ്പൂളായെത്തുന്നത്. പഴയ വോൾവറിൻ, എക്സ്മാൻ, ലോഗൻ ചിത്രങ്ങളിലെ ഹ്യൂ ജാക്ക്‌മാൻറെ രംഗങ്ങൾ അടക്കം ചേർത്താണ് ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. 

തൻറെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ മറ്റൊരു യൂണിവേഴ്സിലെ വോൾവറിൻ എന്ന എക്സ് മാൻറെ പിന്തുണ തേടുന്ന ഡെഡ്‌പൂളിനെയാണ് ട്രെയിലറിൽ കാണിക്കുന്നത്.

ക്ലാസിക് വോൾവറിൻ യെല്ലോ സ്യൂട്ടിലാണ് ഹ്യൂ ജാക്ക്‌മാൻറെ  വോൾവറിൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.  ചിത്രം ജൂലൈ 26ന് ചിത്രം റിലീസ് ചെയ്യും. എംസിയുവിലെ 38മത്തെ ചിത്രമായിട്ടായിരിക്കും ഇത് റിലീസ് ചെയ്യുക എന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam