റിലീസിന് തയ്യാറെടുത്ത് എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രം ''സീക്രട്ട്''

JULY 24, 2024, 10:41 AM

മലയാള ചലച്ചിത്രരംഗത്തെ പ്രശ്‌സത തിരക്കഥാകൃത്താണ് എസ് എന്‍ സ്വാമി. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ. , കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ.  

 എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് സീക്രട്ട്. സെന്‍സറിംഗ് അടക്കം പൂര്‍ത്തിയായ ചിത്രം ഈ മാസം 26 ന് പ്രദര്‍ശനത്തിനെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ലക്ഷ്മി പാർവതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ആത്മവിശ്വാസമാണ് ജീവിതത്തിൻ്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ് എൻ സ്വാമി പറയാൻ ശ്രമിക്കുന്നത്.

വിശ്വാസവും ബുദ്ധിയും ശാസ്ത്രവുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. തന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന ഒരു പ്രശ്നത്തെ ഒരു യുവാന് എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്.

vachakam
vachakam
vachakam

യുവനിരക്കാരാണ് ഇക്കുറി എസ് എന്‍ സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രത്തിൽ അപർണ ദാസ് ആണ് നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്ര മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam