'ഉള്ളൊഴുക്ക്'  ഇനി ഒടിടിയിൽ കാണാം

JULY 24, 2024, 10:20 AM

പാർവതി തിരുവോത്തും ഉർവശിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ്  ഉള്ളൊഴുക്ക്. സംവിധാനം നിർവഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. മികച്ച പ്രതികരണമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്.  തിയേറ്ററോട്ടത്തിന് ശേഷം ചിത്രം ഒടിടിയിലെത്തുന്നു.  ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഇനി ആസ്വദിക്കാം. എന്നാൽ എന്ന് സ്ട്രീങ്ങ് ആരംഭിക്കുമെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും കാട്ടുന്നതാണ്. ചിത്രത്തിൽ അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ്, വീണാ നായർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഉള്ളൊഴുക്ക് ലോകമെമ്പാടും സ്വീകാര്യത ലഭിച്ച ചിത്രമാണ്. ലോസ് ആഞ്ചലെസിൽ വച്ചു നടക്കുന്ന ഐഎഫ്എഫ്എൽഎയിൽ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ്) ചിത്രം കഴിഞ്ഞ മാസം പ്രദർശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്.

സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നുത്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam