നെറ്റ്ഫ്ലിക്സിൻറെ ആക്ഷൻ ത്രില്ലർ റാണാ നായിഡു രണ്ടാം സീസൺ വരുന്നു

JULY 24, 2024, 10:03 AM

നെറ്റ്ഫ്ലിക്സിൻറെ ആക്ഷൻ ത്രില്ലർ സീരിസ് റാണാ നായിഡുവിൻറെ പുതിയ സീസൺ വരുന്നു. നെറ്റ്ഫ്ലിക്സിൻറെ ഔദ്യോഗിക എക്സ് പേജിൽ സീസൺ 2 ചിത്രീകരണം നടക്കുകയാണ് എന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്.

താര നിരയിൽ പുതിയ സർപ്രൈസ് ചേർത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിൻറെ രണ്ടാം സീസൺ എത്തുന്നത് എന്നാണ് വിവരം. രണ്ടാം സീസണിൻറെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ സീസണിൽ റാണയ്ക്കും വെങ്കിടേഷിനും ഒപ്പം എത്തുന്നത് അർജുൻ രാംപാലാണ്.  

2023ൽ പുറത്തിറങ്ങിയ റാണാ നായിഡുവിൻറെ ആദ്യ സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമേരിക്കൻ ക്രൈം നാടകമായ റേ ഡോനോവൻറെ  റീമേക്കാണ് ഷോ. കരൺ അൻഷുമാനും സുപർൺ വർമ്മയും ചേർന്നാണ് ഇത് സംവിധാനം ചെയ്തത്.

vachakam
vachakam
vachakam

ലോക്കോമോട്ടീവ് ഗ്ലോബൽ ഇങ്കിൻറെ ബാനറിൽ സുന്ദർ ആരോൺ ഇത് നിർമ്മിച്ചത്. സുർവീൺ ചൗള, സുശാന്ത് സിംഗ്, അഭിഷേക് ബാനർജി, ആശിഷ് വിദ്യാർത്ഥി എന്നിവരും ഷോയിൽ അഭിനയിച്ചിരുന്നു.

റാണ നായിഡു ഒന്നാം സീസണിൽ 10 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.  അതിൽ റാണ അഭിനയിച്ച റാണ നായിഡു എന്ന ക്യാരക്ടർ വൻകിടക്കാരുടെ പുലിവാലുകൾ ഒതുക്കുന്ന 'കോൺട്രാക്റ്റ് ഫിക്സറായാണ്' എത്തിയത്. വെങ്കിടേഷ് റാണയുടെ പിതാവായ നാഗ നായിഡുവായി എത്തി. റാണയും നാഗയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സീരീസിൻറെ കഥ വളർന്നത്.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam