L360 യിൽ നടൻ സൂര്യയും?  പ്രതികരിച്ചു തരുൺ മൂർത്തി

JULY 24, 2024, 12:43 PM

കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

സൂര്യയ്ക്ക്  ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ തരുൺ മൂത്തി പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. സൂര്യയ്ക്ക് പിറന്നാൾ ആശംസകൾക്കൊപ്പം ഒരു അഭ്യർത്ഥനയും തരുൺ പറയുന്നു.

ഹാപ്പി ബെർത്ത്ഡേ സൂര്യാശിവകുമാർ സർ! സ്കൂളിലും കോളേജലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാകുമ്ബോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച

vachakam
vachakam
vachakam

Note : ഇദ്ദേഹം #L360 യിൽ പാർട്ട്‌ അല്ല..!!! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെൻഷൻ തരരുത് _ എന്നായിരുന്നു അദ്ദേഹം സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കുറിച്ചത്.

അതിനിടയിൽ മോഹൻലാലിൻ്റെ ചിത്രത്തിൻ്റെ പണിപ്പുരയിലാണ് തരുൺ. L360 എന്ന് താത്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ സൂര്യയുണ്ടെന്ന് പ്രചരിപ്പിച്ച്‌ ടെൻഷൻ തരരുതെന്നാണ് അദ്ദേഹം തമാശയായി പറയുന്നത്. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്കയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് L360.

മോഹൻലാലിൻ്റെ 360-ാം ചിത്രമാണിത്. 20 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

കെ ആർ സുനിലിൻ്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എം രഞ്ജിത്താണ്. മോഹൻലാലിൻ്റെ എമ്പുറാനും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഏഴാം ഷെഡ്യൂൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ഒക്ടോബറോടെ എമ്പുരാൻ്റെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam