ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ഹല്ലേലൂയ... എന്ന ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്നു. 'വണ്ടിനെ തേടും' എന്ന സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് ഗാനം ഒരുക്കിയ രജത് പ്രകാശാണ് നുണക്കുഴിയിലെ ഹല്ലേലൂയ എന്ന ഗാനം പാടിയിരിക്കുന്നത് ഒപ്പം സാനു പിഎസുമുണ്ട്.
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്‌കോർ വിഷ്ണു ശ്യാം, സംഗീതം ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ വിനായക് വി എസ്, വരികൾ വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, മേക്ക് അപ് അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്,
പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറേ്രക്രഴ്‌സ് സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് ലിജു പ്രഭാഷകർ, വി എഫ് എക്‌സ് ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ ആശിർവാദ്,പി ആർ ഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, ഡിസൈൻ യെല്ലോടൂത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്