നയൻതാരയ്ക്കൊപ്പം കവിൻ, ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം

JULY 24, 2024, 12:29 PM

 റൊമാൻ്റിക് ചിത്രവുമായി നയൻതാരയും നടൻ കവിനും.  ചിത്രത്തിൻ്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടൻ പ്രഖ്യാപിക്കും.

ലോകേഷ് കനകരാജുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള നവാഗത സംവിധായകൻ വിഷ്ണു എടവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ പ്രഖ്യപനത്തിന് മുന്നോടിയായി  കവിനും നയൻതാരയും പോസ്റ്റ് ചെയ്ത റൊമാൻ്റിക് ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നയൻതാരയെ പോലൊരു സൂപ്പർ സ്റ്റാർ എങ്ങനെ ഒരു മിനിസ്‌ക്രീൻ താരത്തിനൊപ്പം ജോഡി ചേർന്ന് അഭിനയിക്കുന്നു എന്ന കൗതുകമാണ് പലർക്കും.

vachakam
vachakam
vachakam

കവിൻ നയൻതാരയുടെ നായകനോ എന്ന തരത്തിൽ അത്ഭുതത്തോടെ കമന്റ് ബോക്‌സിൽ വരുന്നുണ്ട്. ഉയർച്ച താഴ്ച നോക്കാതെ ഒരു ചെറിയ താരത്തിന് ഡേറ്റ് കൊടുത്ത നയൻതാരയെ പ്രശംസിക്കുന്നവരും ഉണ്ട്. 

 ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജൂലൈ 22ന് ചെന്നൈയിൽ ആരംഭിച്ചു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ സംഗീതം ജെൻ മാർട്ടിനും ഛായാഗ്രഹണം ലിയോൺ ബ്രിട്ടോയും നൃത്ത നൃത്തസംവിധാനം ബൃന്ദ ഗോപാലും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam