സൂര്യയുടെ കങ്കുവയിൽ കാർത്തിയും? പുതിയ അപ്‌ഡേറ്റ് പുറത്ത് 

JULY 24, 2024, 11:18 AM

സൂര്യയുടെ വരാനിരിക്കുന്ന ഫാൻ്റസി ആക്ഷൻ ചിത്രമായ കങ്കുവയാണ് കോളിവുഡ് സിനിമാലോകത്ത് ഏറെ ചർച്ചയാകുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ സഹോദരനും ജനപ്രിയ നടനുമായി കാർത്തി ചിത്രത്തിൽ ഒരു സ്പെഷ്യൽ വേഷത്തിൽ എത്തുന്നു എന്നാണ് സൂചന. 

കങ്കുവയുടെ ആദ്യ ഭാഗത്തിൽ കാർത്തി ഒരു ചെറിയ വേഷം ചെയ്യും, അതിന് ശേഷം അടുത്ത ഭാഗത്തിൽ ഒരു പ്രധാന വേഷം ചെയ്യും എന്നും റിപ്പോർട്ടുകൾ പ്രകാരം അത്‌ വളരെ വ്യത്യസ്തമായ വേഷമാണ് എന്നുമാണ് സൂചനകൾ.

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രത്തിൻ്റെ ഭംഗി കൂട്ടാൻ വേണ്ടി മാത്രമായി ഒരു പുതിയ രംഗം ചിത്രീകരിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

അതേസമയം ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിൽ ബോബി ഡിയോൾ, ദിഷ പടാനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam