സൈജുക്കുറപ്പും, സായ് കുമാറും ഉൾപ്പടെ ഒരു സംഘം അഭിനേതാക്കൾ അണിനിരക്കുന്ന ഭരത നാട്യം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നാട്ടിലെ പുരാതനമായ ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചിക്കുന്ന കുടുംബ ചിത്രമാകും ഭരതനാട്യം. സൈജുക്കുറപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ് കുമാർ , കലാരഞ്‌ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു.ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്
മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് സാമുവൽഏ.ബി.സംഗീതം പകർന്നിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്