സംവിധായകൻ മേജര്‍ രവി ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന 'ഓപ്പറേഷന് റാഹത്' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.
തെന്നിന്ത്യന്‍ നടന് ശരത് കുമാർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അര്ജുന് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
2015-ല്‍ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.. എഡിറ്റർ-ഡോണ്‍ മാക്സ്, സംഗീതം-രഞ്ജിന് രാജ്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളർ-പ്രവീണ്‍ ബി മേനോന്, ഫിനാന്‍സ് കണ്ട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ് കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ- സുഭാഷ് മൂണ്‍മാമ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്