ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ജൂനിയർ എൻടിആറിൻ്റെ ദേവരയുടെ റിലീസ് നേരത്തെ ആക്കിയേക്കും 

JUNE 12, 2024, 11:14 AM

ജൂനിയർ എൻടിആർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദേവര. ഗോവയിൽ ആക്ഷൻ ഡ്രാമയായ ദേവരയുടെ ഷൂട്ടിംഗിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. ദേവര രണ്ട് ഭാഗങ്ങളുള്ള ചിത്രമായാണ് നിർമ്മിക്കുന്നത്.

ദേവര: ഭാഗം 1 ൻ്റെ റിലീസ് തീയതി നിർമ്മാതാക്കൾ ആദ്യം പ്രഖ്യാപിച്ചു എങ്കിലും ചിത്രത്തിലെ വില്ലനായ സെയ്ഫ് അലി ഖാന് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ഇത് നിർമ്മാണം വൈകുന്നതിന് കാരണമായി. അതിനാൽ റിലീസ് ഒക്ടോബർ 10ലേക്ക് മാറ്റിയിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ദേവര സെപ്റ്റംബർ 27 ന് പ്രിപോൺ ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ സെപ്റ്റംബർ 27 ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന പവൻ കല്യാണിൻ്റെ ചിത്രം ഇപ്പോൾ അടുത്ത വർഷത്തേക്ക് മാറ്റിവച്ചു. അതുകൊണ്ട് തന്നെ ഈ തീയതിയിൽ ദേവര റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ദേവരയുടെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സിനാണ്. ജാൻവി കപൂറാണ് നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഗാനങ്ങൾ ഒരുക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam