മലയാളത്തിലെ ക്ലാസിക് ചിത്രം 'മണിച്ചിത്രത്താഴ്' റീ-റിലീസിനൊരുങ്ങുന്നു

JUNE 9, 2024, 9:10 AM

മലയാളത്തിലെ ക്ലാസിക് ചിത്രം എന്നു വിശേഷിപ്പിക്കുന്ന മണിച്ചിത്രത്താഴ് റീ-റിലീസിനൊരുങ്ങുന്നു. ജൂലൈ 12നായിരിക്കും ചിത്രം തിയറ്ററുകളില്‍ റീ-റിലീസ് ചെയ്യുക. 

ഓഗസ്റ്റ് 17 എന്ന തിയതിയും പരിഗണിക്കുന്നുണ്ടെന്ന് ട്രേഡ് അനസിസ്റ്റുകള്‍ പറയുന്നു. ചിത്രത്തിന്റെ റീ മാസ്റ്ററിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

1993ലാണ് മണിച്ചിത്രത്താഴ് ആദ്യമായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെൻ്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയപ്പോൾ ഗംഗയായും നാഗവല്ലിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ചത് ശോഭനയാണ്. 

vachakam
vachakam
vachakam

മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിനു പിന്നാലെ മണിച്ചിത്രത്താഴ് തമിഴ്, ഹിന്ദി തുടങ്ങിയ ഇതര ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam