വീണ്ടും വിറപ്പിക്കാൻ കാഞ്ചന 4; പ്രഖ്യാപനം ഉടനെന്ന് രാഘവ ലോറൻസ്

JUNE 9, 2024, 6:28 PM

കാഞ്ചന എന്ന ഒരൊറ്റ സിനിമ മതി രാഘവ ലോറൻസ് എന്ന നടനെ എന്നും ഓർക്കാൻ. കാഞ്ചനയുടെ നാലാം ഭാഗം വരുന്നു എന്നറിഞ്ഞത് മുതൽ പ്രേക്ഷകരും വലിയ ആവേശത്തിലാണ്.

കാഞ്ചന 4ൽ മൃണാൾ താക്കൂർ നായികയാകുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ രാഘവ ലോറൻസ് അത്തരം പ്രചാരണങ്ങൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഞായറാഴ്ച എക്‌സിലൂടെയായിരുന്നു രാഘവ ലോറൻസിൻ്റെ പ്രതികരണം.  'സുഹൃത്തുക്കളേ, ആരാധകരേ, കാഞ്ചന 4 നെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും വെറും അഭ്യൂഹങ്ങളാണ്. രാഘവേന്ദ്ര പ്രൊഡക്ഷൻസ് ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് രാഘവ ലോറൻസ് സൂചിപ്പിച്ചു.

vachakam
vachakam
vachakam

ഹൊറർ-കോമഡി ചിത്രമായാണ് കാഞ്ചന പ്രേക്ഷകരിലേക്ക് എത്തുന്നത്. രാഘവ ലോറൻസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹൊറർ-കോമഡി പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് കാഞ്ചന 4. 2007ലാണ് ചിത്രത്തിൻ്റെ ആദ്യഭാഗമായ മുനി പുറത്തിറങ്ങിയത്.

2011ൽ രണ്ടാം ഭാഗം മുനി 2: കാഞ്ചന എത്തി. 2015ൽ കാഞ്ചന 2ഉം 2019ൽ കാഞ്ചന 3ഉം പ്രേക്ഷകരിൽ എത്തിയിരുന്നു. ജിഗർതണ്ട ഡബിൾ എക്‌സിലാണ് രാഘവ ലോറൻസ് അവസാനമായി അഭിനയിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam