കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ 2 റിലീസ് ചെയ്തത്. 28 വർഷങ്ങൾക്കിപ്പുറം ശങ്കറും കമൽഹാസനും വീണ്ടും ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. രാജ്യമെമ്പാടും വൈഡ് റിലീസ് ചെയ്ത സിനിമ ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് 26 കോടി രൂപയാണ് നേടിയത്.
ഇന്ത്യൻ 2വിന് റിലീസിന് തിയറ്ററുകളിൽ നിന്ന് വൻ പ്രതികരണമല്ല ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് ഇന്ത്യൻ 2വിന്റെ തുടർന്നുള്ള കളക്ഷൻ ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
വൻ പ്രതീക്ഷയോടെ എത്തിയ ഒരു ചിത്രമായിരുന്നു ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷകൾ നിറവേറ്റാൻ കമൽഹാസൻ ചിത്രത്തിന് ആകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യൻ ത്രീയുടെ ഒരു ട്രെയിലറും ചിത്രത്തിൽ ചേർത്തിരുന്നു. കമൽഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തിയപ്പോൾ വിമർശനങ്ങളാണുണ്ടാകു1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. 200 കോടി ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.
നടൻ സിദ്ധാർഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോൾ എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമൽഹാസനൊപ്പമുണ്ടാകുമ്പോൾ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്