100 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'ഗുരുവായൂരമ്പല നടയില്‍'

JUNE 12, 2024, 3:06 PM

മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതില്‍ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങള്‍ 150 കോടിയും പിന്നിട്ടിരുന്നു.  ഇപ്പോഴിതാ പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍ കളക്ഷനില്‍ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ചിത്രം 100 കോടിയോടടുക്കുകയാണ്. ഇതിൽ തന്നെ 34 കോടിക്ക് മുകളിലാണ് ചിത്രം വിദേശത്ത് നിന്ന് മാത്രം നേടിയിരിക്കുന്നത്.

2024ലെ ഓപ്പണിംഗ് കളക്ഷനില്‍ കേരളത്തില്‍ നിന്ന് 'ഗുരുവായൂര്‍ അമ്പലനടയില്‍' മൂന്നാം സ്ഥാനത്താണ്. മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി കേരളത്തില്‍ ഒന്നാം സ്ഥാനത്താണ്. പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' 5.83 കോടിയുമായി രണ്ടാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഗുരുവായൂര്‍ അമ്പലനടയില്‍ നിര്‍മ്മിച്ചത്. കോമഡി എന്റര്‍ടെയ്‍നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.

കോമഡിക്ക് പ്രാധാന്യമുള്ള ഫാമിലി ഡ്രാമ ചിത്രം തിയറ്ററുകളിലെത്തിയത് മെയ് 16 ന് ആയിരുന്നു. കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചു എന്നത് പൃഥ്വിരാജിന് ഈ വര്‍ഷത്തെ നേട്ടമാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം 150 കോടിക്ക് മുകളില്‍ നേടിയ ചിത്രമാണ്. 

അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam