തല അജിത്തിന്റെ വില്ലനായി ജോണ്‍ എബ്രഹാം തമിഴിലേക്ക് 

APRIL 17, 2024, 12:58 PM

വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് തമിഴ് നടന്‍ അജിത് കുമാര്‍ എന്ന തല അജിത്. വിടാമുയര്‍ച്ചിക്കു ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിലായിരിക്കും അജിത് അഭിനയിക്കുക.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ തലയുടെ വില്ലനായി എത്തുക ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആയിരിക്കും.

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഗുഡ് ബാഡ് അഗ്ലി ജോണ്‍ എബ്രഹാമിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായിരിക്കും. തലയുടെ ഫാന്‍ പേജുകളില്‍ ഇതോടകം ജോണിന്റെ വരവ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.

vachakam
vachakam
vachakam

ബോബി ഡിയോള്‍ ആയിരിക്കും ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുക എന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മറ്റൊരു മുഖമാണ് ആവശ്യം എന്നതിനാല്‍ ജോണിനെ സമീപിച്ചെന്നാണ് അറിയുന്നത്.

മാര്‍ക്ക് ആന്റണിയാണ് അധിക് രവിചന്ദ്രന്‌റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പീരിഡ് ഡ്രാമയായ മാര്‍ക്ക് ആന്റണി ബോക്‌സ് ഓഫീസില്‍ വമ്ബന്‍ വിജയം നേടി. തെലുങ്കിലെ പ്രധാന പ്രൊഡക്ഷന്‍ ഹൗസ് ആയ മൈത്രി മൂവീ മേക്കേഴ്‌സ് ആണ് ഗുഡ് ബാഡ് അഗ്ലിക്ക് മുതല്‍ മുടക്കുന്നത്. ചിത്രം പ്രീ-പൊഡക്ഷന്‍ ജോലികളിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam