'കല്‍ക്കി 2989 എഡി' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍

JUNE 12, 2024, 7:24 AM

പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 എഡി' കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന ചിത്രമാണ് കൽക്കി.  

ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും. ബിസി 3101- ല്‍ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കിയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ റോബോട്ടിക് വാഹനത്തിന്‍റെ പേരാണ് ബുജ്ജി. ബുജ്ജിയ്ക്ക് വേണ്ടി ശംബ്ദം നല്‍കിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡിയാഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

vachakam
vachakam
vachakam

600 കോടി ബജറ്റില്‍ ഒരുങ്ങുന്നതെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്. അതില്‍ വലിയൊരു ഭാ​ഗം താരങ്ങളുടെ പ്രതിഫലമാണ്. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസ് തന്നെ. 150 കോടിയാണ് കല്‍ക്കിയില്‍ പ്രഭാസ് വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ പ്രതിഫലം 20 കോടിയാണ്. അമിതാഭ് ബച്ചനും കമല്‍ ഹാസനുമാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപികയുടെ അതേ പ്രതിഫലം, അതായത് 20 കോടി വീതമാണ് അമിതാഭ് ബച്ചന്‍റെയും കമല്‍ ഹാസന്‍റെയും പ്രതിഫലം.

ദിഷ പഠാനിയും ചിത്രത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 5 കോടിയാണ് ദിഷയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനേതാക്കള്‍ക്ക് മൊത്തമായി 250 കോടിയോളമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നീക്കിവെക്കുന്ന പ്രതിഫലമെന്നാണ് അറിയുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam