'ഇന്ത്യൻ' സിനിമയുടെ സീക്വൽ 'ഇന്ത്യൻ 2' സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ചിത്രത്തിന്റെ ദൈർഘ്യം വെട്ടിക്കുറച്ചിരിക്കുകയാണ് നിർമാതാക്കൾ.
സിനിമയുടെ ദൈർഘ്യം 12 മിനിറ്റാണ് കുറിച്ചിരിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ഇന്ത്യൻ 2' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിൻ്റെ ദെെർഘ്യത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചകൾ നടത്തിയിരുന്നു.
'നിങ്ങൾ പറഞ്ഞത് ഞങ്ങൾ കേട്ടു' എന്ന പ്രസ്താവനയോടെയാണ് ചിത്രത്തിൻ്റെ ദെെർഘ്യം വെട്ടിച്ചുരുക്കിയ വിവരം അണിയറപ്രവർത്തകർ അറിയിച്ചത്. പുതിയ പതിപ്പ് ചൊവ്വാഴ്ച മുതൽ പ്രദർശനമാരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്