റിലീസിനൊരുങ്ങി ക്രൈം ത്രില്ലർ ഡി.എൻ.എ 

JUNE 12, 2024, 3:39 PM

വൻ മുതൽ മുടക്കിൽ, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്.സുരേഷ് ബാബു  സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം ജൂൺ പതിനാലിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

ബെൻസി പ്രൊസക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നൂറ്റി ഇരുപതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം,  മികച്ച സംഘട്ടന സംവിധായകരുടെ സഹായത്തോടെ ഒരുക്കിയ ആറ് സംഘട്ടനങ്ങൾ  ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.

പൂർണ്ണമായും ക്രൈം ത്രില്ലറാണ് ഈ ചിത്രം. വളരെ ക്രൂരമായി നടന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഈ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ അതിലൂടെ ഉരിത്തിരിയുന്നത് ആരെയും ഞെട്ടിപ്പിക്കാൻ പോന്ന സംഭവങ്ങളാണ്.

യുവനായകനായ അഷ്ക്കർ സൗദാൻ നായകനായ ഈ ചിത്രത്തിൽ ലക്ഷ്മി റായ് ഏറെ ഇടവേളക്കുശേഷം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്.  ഈ ചിത്രത്തിൽ എ.സി.പി.റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്.

ഹന്നാറെജി കോശി, സ്വാസിക, ജോൺ കൈപ്പള്ളി, ഇനിയാ , ഗൗരി നന്ദ എന്നീ നായികമാരും സുപ്രധാനമായ വേഷങ്ങളിലെത്തുന്നു. ബാബു ആൻ്റെണി രൺജി പണിക്കർ, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ,  സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു, റിയാസ് ഖാൻ , രാജാസാഹിബ്, കുഞ്ചൻ, അമീർ നിയാസ്, കിരൺ രാജ് സലീമാ (നഖക്ഷതങ്ങൾ ഫെയിം), ശിവാനി, അഞ്ജലി അമീർ. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam