തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100'ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം)യുടെ ആദ്യ ഗാനം റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്‌സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്.
പായൽ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക.
'കണ്ണിലെ ഭയം' എന്ന് ടാഗ് ലൈനിൽ എത്തിയ ടീസറിൽ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകർപ്പൻ ദൃശ്യങ്ങളാൽ അനാവരണം ചെയ്തിട്ടുണ്ട്. 'കാന്താര' ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.
ചിത്രത്തിൽ പായൽ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷൻ ഡിസൈനർ: രഘു കുൽക്കർണി, കലാസംവിധാനം: മോഹൻ തല്ലൂരി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി.ശിവപ്രസാദ്, പുലകം ചിന്നരായ,
ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ),ടോക്ക് സ്‌കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഇതിനോടകം തന്നെയുള്ള പ്രതീക്ഷകൾക്കിടയിൽ, ഈ വില്ലേജ് ആക്ഷൻ ത്രില്ലറിലെ അജയ് ഭൂപതിയുടെ കാഴ്ചപ്പാട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. നിർമ്മാതാക്കളായ സ്വാതി റെഡ്ഡി ഗുണുപതിയും സരേഷ് വർമ്മയും പറഞ്ഞു, 'അജയ് ഭൂപതി ഒരു മികച്ച ചലച്ചിത്ര നിർമ്മാതാവാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
മികച്ച ഉള്ളടക്കമുള്ള ഒരു വാണിജ്യ സിനിമയാണ് അദ്ദേഹം നിർമ്മിച്ചത്. ഇത് തെലുങ്കിൽ നിന്നും ഉടൻ ഒരു അടുത്ത ലെവൽ ചിത്രമായിരിക്കും. ട്രെൻഡിംഗ് ടീസറും ഈ ഗാനവും ഒരു നോട്ടം മാത്രമാണ്. ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വേഗത്തിലാക്കുന്നു. കൂടുതൽ ആവേശകരമായ അപ്‌ഡേറ്റുകൾ വരാൻ പോകുന്നു.' ഞങ്ങളുടെ മംഗളവാരം ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള അപൂർവ ആക്ഷൻ ത്രില്ലറാണെന്ന് സംവിധായകൻ അജയ് ഭൂപതി പറഞ്ഞു.
ഗ്രാമീണമായ വിഷ്വലുകളും വികാരങ്ങളും ഉപയോഗിച്ച് ഇത് നമ്മുടെ നേറ്റിവിറ്റിയോട് പറ്റിനിൽക്കുന്നു. കഥയിൽ 30 കഥാപാത്രങ്ങളുണ്ട്, ഓരോ കഥാപാത്രത്തിനും സിനിമയുടെ വലിയ സ്‌കീമിൽ ഒരു പ്രത്യേക സ്ഥാനം ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്