'റോജ'യ്ക്ക് ശേഷം സിനിമ വിടാന്‍ തീരുമാനിച്ചിരുന്നു, പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറി'

JUNE 13, 2024, 2:27 PM

സംഗീതം കൊണ്ട് മാജിക് തീര്‍ക്കുന്ന മാന്ത്രികനാണ് എ.ആര്‍. റഹ്‌മാൻ. 1992ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം റോജ, റഹ്‌മാന്റെ ജീവിതം മാത്രമല്ല, ഇന്ത്യന്‍ സിനിമ സംഗീതത്തിന്റെ തന്നെ ഭാവിയാണ് മാറ്റിയത്.

എന്നാല്‍ റോജയ്ക്ക് ശേഷം സിനിമ മേഖല ഉപേക്ഷിക്കാനായിരുന്നു തന്റെ തീരുമാനമെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്ന് പറയുകയാണ് റഹ്‌മാന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ സിനിമ സംഗീതത്തിലെ വിപ്ലവമായിരുന്നു റോജയിലെ പാട്ടുകള്‍ എന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് റഹ്‌മാന്‍ പറഞ്ഞു. റോജയ്ക്ക് വേണ്ടി സംഗീതം ചെയ്യുമ്ബോള്‍ അത് തന്റെ അവസാന ചിത്രമായിരിക്കും എന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ തന്റെ ഉള്ളിലെ ഏറ്റവും നല്ല സംഗീതം നല്‍കി സിനിമാ മേഖലയില്‍ നിന്നും പുറത്തുകടക്കണം എന്നാണ് ആഗ്രഹിച്ചതെന്നും റഹ്‌മാന്‍ പറഞ്ഞു.

vachakam
vachakam
vachakam

"എനിക്ക് ആകെ അറിയാമായിരുന്നത് അതെന്റെ അവസാന സിനിമയാണ് എന്നതു മാത്രമായിരുന്നു. ആ സിനിമയ്ക്കായി എന്റെ പരമാവധി കൊടുത്ത് പുറത്തു പോകുക എന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറി. ഞാന്‍ ഈ മാറ്റത്തിന്റെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് റഹ്മാൻ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam