സാമുവൽ ബിഷപ്പും ബിലീവേഴ്‌സ് ചർച്ചും

MAY 9, 2023, 7:43 PM

നീണ്ട ഒട്ടേറെ സംവത്സരക്കാലം അഹോരാത്രം പാടുപെട്ടുപണിയെടുത്ത മഹാ ഇടയനായിരുന്നു നമ്മേ വിട്ടുപിരിഞ്ഞ ബിഷപ്പ് ഡോ. കെ.ജെ.സാമുവൽ. 17 വർഷം മേലുകാവ് ആസ്ഥാനമായ സി.എസ്.ഐ. ഈസ്റ്റ് കേരള മഹാ ഇടവകയുടെ ബിഷപ് ആയിരുന്നു. സിഎസ്‌ഐ സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്ററായി രണ്ടുവട്ടം സേവനം അനുഷ്ഠിച്ച ശേഷമാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.

തികച്ചും അവികിസിത മേഖലയായിരുന്ന മേലുകാവിൽ വികസനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിയത് ഈ വലിയമനുഷ്യനാണ് എന്ന കാര്യത്തിൽ ഒരു തർക്കവും ഉണ്ടാകാൻ ഇടയില്ല. വീതിയേറിയ റോഡുകൾ, വൈദ്യുതി, ടെലിഫോൺ തുടങ്ങിയ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ മലയോര മേഖലയിൽ എത്തിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച മനുഷ്യൻ. ലിക്വഡേഷൻ നടപടി എന്ന കൂനാംങ്കുരുക്കിൽ കുടുങ്ങിക്കിടന്നിരുന്ന മേലുകാവ് സഹകരണ ബാങ്കിനെ നാസാദ്വാരങ്ങളിലൂതി പുതുജീവൻ വെയ്പ്പിച്ച ബിഷപ്പ്. 

കാടുകളിലും മേടുകളിലും കറങ്ങിത്തിരിഞ്ഞു നടന്നിരുന്ന മനുഷ്യരെ അക്ഷരലോകത്തേക്ക് ആട്ടിത്തെളിയിച്ച അജപാലകനായിരുന്നു. അതേ, അവർക്കായി മേലുകാവ് ഹെൻട്രീ ബേക്കർ കോളേജുണ്ടാക്കിക്കൊടുത്തു. അതിലെല്ലാമുപരി എവിടെ കൂനാംങ്കുരുക്കിൽ കുടുങ്ങിക്കിടന്നിരുന്ന മനുഷ്യരെക്കണ്ടാലും ഇദ്ദേഹമവരെ കൈപിടിച്ചു രക്ഷിക്കുക തന്നെ ചെയ്തിരിക്കും. അല്ലെങ്കിലിന്നു മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ എന്ന പേരിൽ  സ്വയം അഭിഷിക്തനായ സാക്ഷാൽ കെ.പി. യോഹന്നാന് ഇതുപോലെ വിഹരിക്കാൻ കഴിയുമായിരുന്നോ..?

vachakam
vachakam
vachakam

2003ൽ ആത്മീയ യാത്ര ബിലീവേഴ്‌സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി മാറിയതോർക്കുമല്ലൊ. അപ്പോൾ ബിലീവേഴ്‌സ് ചർച്ചിൽ മെത്രാനില്ലായിരുന്നു. ആ സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാൻ സ്വയം അഭിഷിക്തനായി. സി.എസ്.ഐ സഭയുടെ അന്നത്തെ മോഡറേറ്ററായിരുന്ന നമ്മുടെ ഈ  ബിഷപ്പ് കെ.ജെ. സാമുവൽ തന്നെയാണ് അദ്ദേഹത്തെ അഭിഷേകം ചെയ്തത്.

അന്ന് അതിനെതിരെ നിരവധി പരാതികളും പ്രശ്‌നങ്ങളും ഉയർന്നുപൊങ്ങിയിരുന്നു. അൽമായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണെ ആരോപണം കാറും കോളും വച്ച് ചുഴലിക്കാറ്റായി രൂപം പൂണ്ടു. അതേത്തുടർന്ന് സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാൽ യോഹന്നാൻ മെത്രാൻ തന്റെ സഭയിലേക്ക് കുട്ടിമെത്രാന്മാരെ സ്വയം കൈവെപ്പ് ശുശ്രൂഷ നൽകി വാഴിച്ച് വലിയ മെത്രോപ്പാലീത്തയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. സാവകാശം നിലവിൽ ഉണ്ടായിരുന്ന ആരോപണങ്ങളുടെ ശക്തി ക്ഷയിച്ചു വന്നു. 2017 ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ആയി മാറുകയും ചെയ്തു.  കെ.പി. യോഹന്നാനുവേണ്ടി ഈ മഹത്തായ കാര്യം ചെയ്ത സാമുവൽ ബിഷപ്പിന്റെ ആത്മീയ ശിശ്രൂഷ എന്തുകൊണ്ടോ നമ്മുടെ അച്ചടി ദൃശ്യമാധ്യമങ്ങൾ എവിടേയും എഴുതിയോ പറഞ്ഞോ കേട്ടതുമില്ല, കണ്ടതുമില്ല.  സർവ്വം ശുഭമയം..!

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam