അങ്ങ് ബാംഗ്ലൂരിലെ കൂർഗിൽ കാപ്പിത്തോട്ടക്കാരന്റെ മകനായി ജനിച്ച രോഹൻ മചന്ദ ബൊപ്പണ്ണ എന്ന ആറടി നാലിഞ്ചുകാരൻ 11 -ാം വയസിൽ ടെന്നീസ് കോർട്ടിൽ ഇടിച്ചുകയറി ഇരിപ്പിടം നേടിയവനാണ്. ഇന്നിപ്പോൾ വയസ് 44. പക്ഷേ, കഴിഞ്ഞ ജനുവരിയിൽ പുള്ളിക്കാരൻ പറഞ്ഞത് താനിപ്പോൾ 43 -ാം ലവലിലാണെന്നാണ്. അത് പറയാനുള്ള യോഗ്യതയും അതിനപ്പുറവും ഈ അണ്ണാവി നേടിയിരിക്കുന്നു. അതേ, ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടത്തിലേക്കാണി വിദ്വാൻ ഓടിച്ചാടിക്കയറിയത്. മാത്യു എബ്‌ഡെനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സെമിയിൽ പ്രവേശിച്ചതോടെയാണ് ബൊപ്പണ്ണയ്ക്ക് ഈ ചരിത്ര നേട്ടം നൈസായി കൈക്കലാക്കാൻ കഴിഞ്ഞത്.
2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ മാത്യു എബ്ഡനുമായി ചേർന്ന് തന്റെ ആദ്യത്തെ പ്രധാന ഡബിൾസ് കിരീടം നേടിയതിന് ശേഷമാണ് അദ്ദേഹം ലോക ഒന്നാം നമ്പർ റാങ്കിംഗിലേക്ക് ബാറ്റ് വീശി ഉശിരൻ പ്രകടനത്തോടെ കടന്നുകയറിയത്.
ഉള്ളതു പറയാമല്ലോ, ബൊപ്പണ്ണയ്ക്ക് വർഷങ്ങളോളം പാക്കിസ്ഥാനിലെ ഐസാംഉൽഹഖ് ഖുറേഷിയുമായി നല്ല പങ്കാളിത്തമുണ്ടായിരുന്നു, ഈ ജോഡിയെ ഇൻഡോപാക്ക് എക്‌സ്പ്രസ് എന്നാണ് പറഞ്ഞിരുന്നത്.
2010ലെ യുഎസ് ഓപ്പണിൽ അവർ രണ്ടാം സ്ഥാനക്കാരായിരുന്നു. 2012ലും 2015ലും വ്യത്യസ്ത പങ്കാളികൾക്കൊപ്പം എടിപി വേൾഡ് ടൂർ ഫൈനൽസിൽ ഫൈനലിസ്റ്റായിരുന്നു ബൊപ്പണ്ണ. 2017 ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ ഗബ്രിയേല ഡബ്രോവ്‌സ്‌കി (മഹേഷ് ഭൂപതി, ലിയാണ്ടർ പേസ്, സാനിയ മിർസ എന്നിവർക്ക് ശേഷം നാലാമത്തെ ഇന്ത്യൻ പ്രധാന ജേതാവായി), 2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം ഡബിൾസിൽ രണ്ട് പ്രധാന കിരീടങ്ങൾ നേടി, ഓപ്പൺ എറയിലെ ഏറ്റവും പഴയ പ്രധാന ജേതാവായി പിന്നീടുള്ളതിൽ. 2018, 2023 ഓസ്‌ട്രേലിയൻ ഓപ്പണുകളിൽ മിക്‌സഡ് ഡബിൾസിൽ ബൊപ്പണ്ണയും പ്രധാന ഫൈനലിലെത്തി ; 2023 യുഎസ് ഓപ്പൺ പുരുഷ ഡബിൾസിലും ബൊപ്പണ്ണ എടിപി ടൂറിൽ 26 ഡബിൾസ് ടൈറ്റിലുകൾ നേടിയിട്ടുണ്ട്, അതിൽ ആറ് മാസ്റ്റേഴ്‌സ് 1000 ലെവലും ഉൾപ്പെടുന്നു, 2023ലെ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്‌സിലെ ഒരു കിരീടം അദ്ദേഹത്തെ ഏറ്റവും പ്രായം കൂടിയ മാസ്റ്റേഴ്‌സ് ജേതാവിന്റെ തലപ്പൊക്കത്തിലെത്തിച്ചു.
മൊണാക്കോ ആസ്ഥാനമായി നിലയുറപ്പിച്ചിട്ടുള്ള ആൽബർട്ട് രാജകുമാരന്റെ അന്താരാഷ്ട്ര സംഘടനയായ 'ചാമ്പ്യൻസ് ഫോർ പീസ്' ക്ലബ്ബിൽ നമ്മുടെ ബൊപ്പണ്ണ മികച്ച പ്രകടനം കാഴ്ചവയക്കുന്ന താരമാണിപ്പോൾ. ഈ നേട്ടങ്ങൾക്കെല്ലാം കാരണം ബൊപ്പണ്ണയുടെ ദാനശീലമാണെന്നാണ് ഭാര്യ സുപ്രിയ അന്നയ്യ പറയുന്നത്. സംഗതി ശരിയായിരിക്കും..!
'സ്റ്റോപ്പ് വാർ സ്റ്റാർട്ട് ടെന്നീസ്'ചരക്കുകളുടെ വിൽപ്പന വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ബൊപ്പണ്ണ ലാഭേച്ഛയില്ലാത്ത സ്ഥാപനമായ 'ഗോസ്‌പോർട്‌സ് ഫൗണ്ടേഷന്' സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു. ഗൂർഗിൽ, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും കാര്യമായി ചിലതൊക്കെ ചെയ്യുന്നുമുണ്ട്. മയാമി ഓപ്പൺ കിരീടം ചൂടി നിൽക്കുന്ന ഈ ബൊപ്പണ്ണക്കു നൽകട്ടെ ഒരു ബിഗ് സെല്യൂട്ട്..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്