പരസ്യഭൂമിയിൽ മഴുവെറിഞ്ഞ പരശുരാമൻ..!

OCTOBER 24, 2025, 9:39 AM

ലോകത്തിലെ പ്രസിദ്ധമായ പരസ്യക്കമ്പനിയാണ് ഓഗിൽവി & മാത്തർ. അവിടെ ഒരു ജോലി കിട്ടുക എന്നത് ആ മേഖലയുമായി ബന്ധമുള്ളവരുടെ സ്വപ്‌നമാണ്.

അങ്ങിനെ ആ സ്വപ്‌നം എത്തിപ്പിടിച്ച മിടുമിടുക്കനാണ് ജയ്പൂരിൽ ജനിച്ച പീയൂഷ് പാണ്ഡെ. സഹോദരനായ ചലച്ചിത്ര സംവിധായകൻ പ്രസൂൺ പാണ്ഡേയും സഹോദരിയും പാട്ടുകാരിയുമായ ഇള അരുൺ എന്നിവരേയും കടത്തിവെട്ടി ഉന്നതിയിലെത്തുമെന്നു പ്രതിജ്ഞയെടുത്ത വിപ്ലവവീര്യമുള്ള രജപുത്രൻ ഒടുവിൽ അത് നേടിയെടുക്കുക തന്നെ ചെയ്തു.

എന്തിനു പറയുന്നു പരസ്യരംഗം ഇംഗ്ലീഷ് ഭാഷയുടെ പിടിയിൽ അമർന്നിരുന്ന കാലത്താണ് ഇന്ത്യൻ ശൈലിയിലുള്ള പരസ്യങ്ങളുമായി ഈ വിദ്വാൻ രംഗത്തുവന്നത്.

vachakam
vachakam
vachakam

ജയ്പുർ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമുള്ള പഠനത്തിനു ശേഷമാണ് ടിയാൻ അദ്ദേഹത്തിന്റെ സ്വപ്‌നമേഖലയായ പരസ്യരംഗത്തെത്തിയത്. അതേ, ഒഗിൾവിയിൽ ക്ലയന്റ് സർവീസ് എക്‌സിക്യുട്ടീവായി ആണ് ജോലിക്കു കയറിയത്. പിന്നെ ഈ മനുഷ്യൻ

ഇന്ത്യൻ പരസ്യരംഗത്തെ ശബ്ദമായിമാറി. 

ഏകദേശം നാല് പതിറ്റാണ്ടായി പരസ്യ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരസ്യ നിർമാണ കമ്പനിയായ ഒഗിൽവിയിലൂടെ പടിപടിയായി ഉയർന്ന് വേൾഡ്‌ഡൈ്വഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ചെയർമാനുമാനുമായി മാറി.

vachakam
vachakam
vachakam

സൺലൈറ്റ് ഡിറ്റർജന്റിന് വേണ്ടിയായിരുന്നു ആദ്യ പരസ്യം തയാറാക്കിയത്. ആറ് വർഷത്തിന് ശേഷം, കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാർട്ട്‌മെന്റിലെത്തിയ അദ്ദേഹം ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്‌സ്, ലൂണ മോപെഡ്, ഫോർച്യൂൺ ഓയിൽ, തുടങ്ങി നിരവധി ബ്രാൻഡുകൾക്കായി ശ്രദ്ധേയമായ പരസ്യങ്ങൾ നിർമിച്ചു. പാണ്ഡെയുടെ നേതൃത്വത്തിൽ ഓഗിൽവി ഇന്ത്യയിലെ ഒന്നാം നമ്പർ പരസ്യ ഏജൻസിയായി വളർന്നു. 2016ൽ പത്മശ്രീ ലഭിച്ചതുൾപ്പെടെ പിന്നങ്ങോട്ട് ചറപിറ പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തുകായിരുന്നു.

ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനായി ദൂരദർശൻ തയ്യാറാക്കിയ മിലേ സുർ മേരേ തുമാര എന്ന വിഡിയോ ആൽബത്തിനു വേണ്ടി വരികൾ രചിച്ചത് പിയൂഷ് പാണ്ഡെയാണ്. ജോൺ അബ്രഹാം നായകനായ മദ്രാസ് കഫേ ഉൾപ്പെടെ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭോപാൽ എക്‌സ്പ്രസിൽ തിരക്കഥാ രചയിതാവായി.

പതിറ്റാണ്ടുകളായി ഒഗിൽവി ഇന്ത്യയുടെയും ഇന്ത്യൻ പരസ്യങ്ങളുടെയും മുഖമാണ് പിയൂഷ് പാണ്ഡെയും അദ്ദേഹത്തിന്റെ ഐക്കണിക് മീശയും. മരിക്കുമ്പോൽ 68 വയസ്സുണ്ടായിരുന്ന പാണ്ഡേ ഒരിക്കലും പരസ്യനിർമ്മാണപ്രിക്രിയയിൽ ഏർപ്പെടുന്നത് ഒരു ജോലിയായി കണക്കാക്കിയില്ല.

vachakam
vachakam
vachakam

'ഇത്രയും ആസ്വദിച്ചു ചെയ്യുന്ന ഒരു പ്രവൃത്തിയെ എങ്ങനെ ജോലി എന്ന് വിളിക്കാൻ കഴിയും?' അദ്ദേഹം പണ്ടൊരിക്കൽ പറഞ്ഞതാണിങ്ങനെ..!
ആ പരസ്യകുബേരന് പ്രണാമം..!

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam