മുക്കുപണ്ടം പണയം വെച്ച്  അദ്ധ്യാപകൻ തട്ടിയത് ലക്ഷങ്ങൾ 

MARCH 15, 2026, 10:18 AM

കൊല്ലം: അദ്ധ്യാപകൻ മുക്കുപണ്ടം പണയം വെച്ച്  തട്ടിയത് ലക്ഷങ്ങൾ. 

വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അദ്ധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. മാർച്ച് അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

 ശാസ്താംകോട്ട പതാരം 721 നമ്പർ സർവീസ് സഹകരണ ബാങ്കിലാണ് സ്വർണ്ണം ആണെന്ന് പറഞ്ഞു മുക്കുപണ്ടം പണയം വെച്ചത്. 15 ലക്ഷം രൂപയാണ് ബാങ്കിനെ കബളിപ്പിച്ച് തട്ടിയത്.

vachakam
vachakam
vachakam

130 .198 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണമാണ് ദിലീപ് കുമാർ പണയം വെച്ചത്. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.

ബാങ്ക് അധികൃതരുടെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam