നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു

MARCH 12, 2026, 11:50 PM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാ​ഗം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യഘട്ട പട്ടിക പുറത്തുവിടുമെന്നാണ് ലഭ്യമായ വിവരം. 50ഓളം പേര്‍ ആദ്യ പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന നേതൃത്ത്വത്തിന്റെ പട്ടികയിൽ കാര്യമായ മാറ്റം ബിജെപി ദേശീയ നേതൃത്വം നിർ​ദേശിച്ചിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് തീരുമാനമായത്. ബംഗാളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമായി.അമിത് ഷാ, ദേശീയ അധ്യക്ഷന്‍ നിതിൻ നവീൻ, രാജ്നാഥ് സിങ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ മുതിർന്ന നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകും. 

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, മലമ്പുഴയിൽ കൃഷ്ണകുമാർ, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam