പാചകവാതക ക്ഷാമത്തിനിടെ തലസ്ഥാനത്ത് സിലിണ്ടർ മോഷണം; പൊലീസ് അന്വേഷണം ആരംഭിച്ചു

MARCH 13, 2026, 12:11 AM

സംസ്ഥാനത്ത് പാചകവാതക വിതരണം കുറയുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ സിലിണ്ടർ മോഷണം. തിരുവനന്തപുരത്തെ ചാല പ്രദേശത്തുള്ള ആര്യശാല ഭാഗത്തെ ഒരു ഹോട്ടലിൽ നിന്നാണ് പാചകവാതക സിലിണ്ടർ കവർന്നത്. പുലർച്ചെ സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്നത് ചാലയിലെ വിഎസ്   ഹോട്ടലിലാണ്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ സിലിണ്ടർ എടുത്ത് പോകുന്നത് വ്യക്തമായി കാണുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതിയെ കണ്ടെത്താൻ പൊലീസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഗാർഹിക പാചകവാതക വിതരണം സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam