പൊറുതിമുട്ടിയ വരുൺഗാന്ധിയും പുറത്തേക്ക് 

FEBRUARY 25, 2024, 12:05 PM

നിങ്ങൾക്കറിയാമോ, എംപി എന്ന നിലയിൽ ഒരു പൈസ പോലും ശമ്പളം കൈപ്പറ്റിയിട്ടില്ലാത്തൊരു വ്യക്തി നമ്മുടെ രാജ്യത്തുണ്ട്..! അതാരപ്പാ അങ്ങിനേയും ഒരാൾ..? അതേ, വരുൺഗാന്ധി. ഭാഗ്യത്തിന് ഇത്തരം നന്മ നിറഞ്ഞ വാർത്തകളൊന്നും നമ്മുടെ അച്ചടിദൃശ്യ മാധ്യമങ്ങളിലൊന്നും വരുകയില്ല. ആ പണം അദ്ദേഹത്തിനറിയാവുന്ന ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്കാണ് ആ തുക. തീർന്നില്ല,  എംപിമാരുടെ ശമ്പളവർധനയോട് കടുത്ത വിയോജിപ്പായിരുന്നു പുള്ളിക്കാരന്.

ഒരിക്കൽ, സുൽത്താൻപൂരിലെ ഒരു പൊതുചടങ്ങിൽ വരുൺ ഇങ്ങനെ പ്രസംഗിച്ചു. 'ഏതു മേഖലയിലും കഠിനാധ്വാനവും ജോലിയിലെ മികവും ശമ്പളത്തെ സ്വാധീനിക്കുമ്പോൾ പത്തുവർഷത്തിനുള്ളിൽ ഏഴുതവണ ശമ്പളം വർധിപ്പിക്കാൻ എംപിമാർക്ക് വെറുതെ കയ്യുയർത്തുക മാത്രം ചെയ്താൽ മതിയായിരുന്നു'. ശമ്പളവും അലവൻസുമടക്കം പൊതുഖജനാവിൽ നിന്ന് 2.7 ലക്ഷം രൂപ ഒരു എംപിക്കായി ഒരു മാസം നൽകുന്നതത്രെ..! ഇത്രയും വലിയ സംഖ്യ അനാവശ്യമാണെന്നാണ് വരുണിന്റെ വാദം. ഇത് പറഞ്ഞ് നാക്ക് അകത്തിടും മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും താക്കീതിന്റ രൂപത്തിൽ ഇണ്ടാസുവന്നു. ഇനി മേലിൽ ഇത്തരം ഡയലോഗ് വേണ്ട.

2004ലാണ് വരുൺഗാന്ധിയും അമ്മ മേനക ഗാന്ധിയും ബി.ജെ.പിയിൽ ചെന്നുചേരുന്നത്. വളരെ പെട്ടെന്ന് വരുൺ ദേശീയരാഷ്ട്രീയത്തിൽ വമ്പനും മുമ്പനുമായി. കാരണം തീവ്രഹിന്ദുത്വനിലപാട്, പിന്നെ,  വർഗീയവിദ്വേഷം ചീറ്റുന്ന പ്രസംഗങ്ങൾ. എന്തിനു പറയുന്നു അറിവില്ലായ്മയിൽ നിന്നും ഉരുത്തിരിഞ്ഞ ഇരുണ്ട ആശയങ്ങൾക്ക് കൈയ്യടി വേണ്ടുവോളം കിട്ടിയപ്പോൾ ആവേശം പതിന്മടങ്ങായി. പിന്നെ മുസ്ലിംകൾക്കെതിരെ ..! അന്നു നടത്തിയ കടുകടുത്ത പരാമർശങ്ങൾക്ക് ഒടുവിൽ ജയിലിലും കിടക്കേണ്ടി വന്നു.
എന്നാലെന്ത് ബി.ജെ.പിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയുമായി.

vachakam
vachakam
vachakam

പാർട്ടിയുടെ പലഘടകങ്ങളിലും അംഗമായി. പിലിബത്തിൽ നിന്നും സുൽത്താൻപൂരിൽ നിന്നും രണ്ടുവട്ടം എംപിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് ബി.ജെ.പിയുടെ കണ്ണിലെ കരടായത്. രാഹുലിനെതിരെ അമേഠിയിൽ മത്സരിക്കണമെന്ന നിർദ്ദേശം പുള്ളിക്കാരൻ തള്ളിക്കളഞ്ഞു. അതോടെ മോദിജിയും ഷാജിയും വരുണിന്റെ ചീട്ടുകീറി.
അമ്മ മേനകാ ഗാന്ധി കേന്ദ്രമന്ത്രിയായി തുടർന്നിട്ടും, പാർട്ടി വരുണിനെ പദവികളിൽ നിന്നൊഴിവാക്കി. പിന്നെ എങ്ങിനേയും ബി.ജെ.പിയുടെ ഊരാക്കുടുക്ക് പൊട്ടിച്ചു കടക്കാനുള്ള തത്രപ്പാടിലായിരുന്നു കക്ഷി. അന്നുമുതൽ ടിയാന്റെ പരാമർശം.

സ്വന്തം പാർട്ടിയുടെ നയങ്ങളെയും നടപടികളേയും തുറന്ന് വിമർശിക്കുക എന്നതായി. ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അദ്ദേഹം പങ്കെടുത്തേക്കും എന്ന തരത്തിൽ പോലും റിപ്പോർട്ടുകൾ വന്നിരുന്നു? അതുകൊണ്ടും തീർന്നില്ല, പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ബി.ജെ.പിയോടുള്ള അദ്ദേഹത്തിന്റെ രോഷം പ്രകടമാണ്. അതിനിടെ കഴിഞ്ഞ മാസം ഒരു പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു.

അത് ഇപ്രകാരമായിരുന്നു... ഞാൻ നെഹ്‌റുജിക്ക് എതിരോ കോൺഗ്രസിന് എതിരോ അല്ല. നമ്മുടെ രാഷ്ട്രീയം ഒരു ആഭ്യന്തരയുദ്ധത്തിന് പ്രേരണ നൽകുന്നതിനേക്കാൾ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരിൽ മാത്രം വോട്ട് സമ്പാദിക്കുന്നവർ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കേണ്ടതുണ്ട്.

vachakam
vachakam
vachakam

ആളുകളെ അടിച്ചമർത്തുന്നതിൽ വിശ്വസിക്കുന്ന രാഷ്ട്രീയം നമ്മൾ പിന്തുടരുത്. മറിച്ച് ആളുകളെ പുരോഗതിയിലേക്ക് ഉയർത്തുന്ന രാഷ്ട്രീയമാണ് നമ്മൾ മുന്നോട്ടുവെക്കേണ്ടത് എന്നായിരുന്നു തന്റെ മണ്ഡ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ വിമർശിക്കാനും അദ്ദേഹം മടി കാണിച്ചില്ല. 'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല. ഇതുപറഞ്ഞുകൊണ്ടദ്ദേഹം ബി.ജെ.പിയിൽ നിന്നും ചാടിയിരിക്കുന്നു.

ജോഷി ജോർജ്‌

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam