ഒന്നു മൂളിയാൽ മതി, പാട്ട് ദേ വന്നു! തരംഗമായി യുട്യൂബിന്റെ 'ഹം ടു സെർച്ച്'

JULY 17, 2024, 6:18 AM

വരികൾ കൃത്യമായി ഓർക്കാത്തത് മൂലം ഇഷ്ടമുള്ള പാട്ട് ഓർത്തെടുക്കാൻ നമ്മൾ പഠിച്ച പതിനെട്ടടവും എടുത്തിട്ടുണ്ട്.പറ്റുമെങ്കിൽ ഒരു ഊഹം വെച്ച് ഒരു വരി നൽകി ഇന്റർനെറ്റിൽ പാട്ട് തപ്പി നടക്കുന്നവരും ഉണ്ട്. എന്നാൽ ഇനി മുതൽ ഇത്ര കഷ്ടപ്പെടേണ്ടന്നാണ് യൂട്യൂബ് പറയുന്നത്. പാട്ട് ഒന്ന് മൂളിയാൽ മതി സംഗതി എളുപ്പമാക്കി തരാം എന്ന് കാണിക്കുകയാണ് 'ഹം ടു സെർച്ച്' എന്ന പുതിയ എഐ ആപ്പിലൂടെ യുട്യൂബ് പാട്ടിന്റെ ട്യൂൺ മൂളിയോ അറിയാവുന്ന വരികൾ പറഞ്ഞോ പാട്ട് കണ്ടെത്താൻ സഹായിക്കുന്ന ഒരു കിടിലൻ ഫീച്ചറാണിത്.

സെർച്ച് ബാറിൽ  ടാപ്പുചെയ്‌ത് തരംഗരൂപ ചിഹ്നമുള്ള ഒരു ബട്ടണിൽ ക്ലിക്കുചെയ്‌ത് 'സൗണ്ട് സെർച്ച്' അല്ലെങ്കിൽ 'ഹം ടു സെർച്ച്' എന്നറിയപ്പെടുന്ന ഈ ഫീച്ചർ ഉപയോഗിക്കാം.

മെയ് മാസത്തിൽ, തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് യൂട്യൂബ് മ്യൂസിക്ക് ഈ ഫീച്ചർ ലഭ്യമാക്കുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ ഈ ഫീച്ചർ ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി യുട്യൂബ് ലഭ്യമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം ഇതിനൊപ്പം കോൺവെർസേഷണൽ റേഡിയോ എന്ന പേരിൽ മറ്റൊരു എഐ ഫീച്ചർ അവതരിപ്പിക്കാനും യൂട്യൂബ് ഇപ്പോൾ തയ്യാറെടുക്കുന്നുണ്ട്.ഉപയോക്താക്കൾക്ക് തങ്ങളുടെ അഭിരുചിക്കും മാനസികാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ പാട്ടുകളുടെ പ്ലേലിസ്റ്റുകൾക്കായി തിരയാൻ സഹായിക്കുന്ന ഫീച്ചറാണിത്.

നിലവിൽ യുഎസിലെ തിരഞ്ഞെടുത്ത യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യാനാകും.അധികം വൈകാതെ ഇത്‌ മുഴുവൻ പേരിലേക്കും എത്തിയേക്കും എന്നാണ് സൂചന.

ജനറേറ്റീവ് എഐ ഫീച്ചറുകൾ ഉപയോഗിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതലായി നവീകരിക്കപ്പെടുന്ന കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്.യൂട്യൂബ് മ്യൂസിക്കിന് പുറമെ, സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക് എന്നിവ പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളും ഒരു ഉപയോക്താവിൻ്റെ സംഗീത ചോയ്‌സുകൾക്ക് അനുയോജ്യമായ പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കുന്നതിന് ജനറേറ്റീവ് എഐയെ പ്രയോജനപ്പെടുത്താൻ നോക്കുന്നുണ്ട്. ഒരു നിർദ്ദിഷ്‌ട ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ സംഗീത തരം എന്നിവ കേൾക്കാൻ നിർദ്ദേശങ്ങൾ നൽകി ഉപയോക്താക്കളെ അവരുടെ ശ്രവണ അനുഭവം വ്യക്തിഗതമാക്കാൻ ഇത് അനുവദിക്കും.

vachakam
vachakam
vachakam


ENGLISH SUMMARY: Youtube Music's Hum to Search feature is now available for all android, ios users

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam