അക്കൗണ്ടില്ലെങ്കിലും ചാറ്റ് ജിപിടി ഉപയോഗിക്കാം; എഐ ലോകത്ത് വന്‍ നീക്കം

APRIL 3, 2024, 8:47 AM

ഏറ്റവും ജനപ്രിയമായ എഐ  ചാറ്റ്ബോട്ടുകളിൽ ഒന്നാണ് ചാറ്റ് ചാറ്റ് ജിപിടി. ഇതുവരെ, ഓപ്പൺ എഐ അക്കൗണ്ടുള്ളവർക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ചാറ്റ് ഇതിന് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്.

ലോഗിൻ ചെയ്യാതെ തന്നെ നിങ്ങൾക്ക് ചാറ്റ് ജിപിടിയുമായി എന്തും സംസാരിക്കാം. എന്നാൽ അത് സൂക്ഷിക്കണമെങ്കിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് വോയ്‌സ് മറുപടികൾ ലഭിക്കാനും മറുപടികൾ മറ്റുള്ളവരുമായി പങ്കിടാനും ആഗ്രഹിക്കുന്നുവെങ്കിൽ  അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്നതും ഓര്‍ക്കുക. 

vachakam
vachakam
vachakam

ഡാല്‍-ഇ 3 പോലുള്ള ഓപ്പണ്‍ എഐ ഉല്പന്നങ്ങളും ചാറ്റ് ജിപിടിയുടെ പെയ്ഡ് പതിപ്പും ഉപയോഗിക്കാനും അക്കൗണ്ട് വേണം. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

അടുത്തിടെ ‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവി ആശയ വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാനാവും വിധം ചാറ്റ് ജിപിടിയോട് സംസാരിക്കാനാകുന്ന സൗകര്യമാണിത്.

ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭിക്കുക. ചാറ്റ്ജിപിടി ഒരുപാട് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ചാറ്റ് ജിപിടി വിദഗ്ധര്ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ്ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് അടുത്തിടെ പുറത്തുവന്ന ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam