മഹീന്ദ്ര ഥാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് പാഞ്ഞുകയറി: കുട്ടികളടക്കം 6 പേര്‍ക്ക് പരിക്ക്

MAY 5, 2024, 7:17 PM

മലപ്പുറം: തിരൂരില്‍ കാര്‍ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ 2 കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.

തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക്പോവുകയായിരുന്നു കാര്‍. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

മഹീന്ദ്ര ഥാര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തുണിക്കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് കടയ്ക്ക് അകത്തേക്ക് കയറിയാണ് കാര്‍ നിന്നത്. 

vachakam
vachakam
vachakam

കടയ്ക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് നേരെ കാര്‍ പാഞ്ഞെത്തുകയായിരുന്നു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam