ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്ന 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

MAY 5, 2024, 8:10 PM

മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണമാണ് മോഷണം പോയത്. കാറില്‍ എത്തിയ നാലംഗ സംഘം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സ്വദേശി മഹേന്ദ്ര സിംഗ് റാവു പറഞ്ഞു. താനൂരില്‍ വച്ചായിരുന്നു സംഭവം.

രണ്ട് കിലോഗ്രാം സ്വര്‍ണവും 43 സ്വര്‍ണ കട്ടികളുമായി മലപ്പുറത്തെ വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിനായി എത്തിയതായിരുന്നു മഹേന്ദ്ര സിംഗ് റാവു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം താനൂരില്‍ എത്തിച്ചത്. മഞ്ചേരിയില്‍ സ്വര്‍ണം നല്‍കിയ ശേഷം ബാക്കിയുള്ള ജ്വല്ലറികളിലേക്ക് പോകുന്ന വഴി അജ്ഞാത ഫോണ്‍ കോള്‍ വരികയായിരുന്നു.

താനൂരില്‍ പുതുതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണം ആവശ്യമുണ്ടെന്നായിരുന്നു അജ്ഞാതന്‍ പറഞ്ഞത്. ഇയാള്‍ ഒരു സ്ഥലം നിര്‍ദേശിക്കുകയും അവിടെയത്തിയാല്‍ ജ്വല്ലറിയുടെ മറ്റ് വിവരങ്ങള്‍ നല്‍കാമെന്നുമായിരുന്നു ഫോണ്‍ കോളില്‍ പറഞ്ഞത്. ഇതുപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയ മഹേന്ദ്ര സിംഗ് റാവുവിനെ 4 അംഗ സംഘം മര്‍ദ്ദിച്ച് സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam