ഹർദീപ് സിങ് നിജ്ജാർ വധം; അറസ്റ്റിലായവരുടെ വിവരങ്ങൾ കാനഡ പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി

MAY 5, 2024, 6:42 PM

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ കാനഡ പങ്കുവെച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.

കനേഡിയൻ പൊലീസ് വിവരം പങ്കുവയ്ക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികരിക്കാം. അതേസമയം ഖലിസ്ഥാൻ പ്രസ്ഥാനങ്ങൾക്ക്‌ കാനഡയിൽ ലഭിക്കുന്ന പിന്തുണയെ വിദേശകാര്യമന്ത്രി രൂക്ഷമായി വിമർശിച്ചു. 

നിജ്ജർ കൊലപാതകത്തിൽ അന്വേഷണം അറസ്റ്റിലായ മൂന്നുപേരിൽ ഒതുങ്ങില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചു. 

vachakam
vachakam
vachakam

അതേസമയം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായി കാനഡയിലേക്ക് കടന്നവരാണ് അറസ്റ്റിലായവര്‍ എന്ന് കരുതപ്പെടുന്നു. ഒന്റാറിയോ, ആല്‍ബെര്‍ട്ട പ്രവിശ്യകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ (ആര്‍സിഎംപി) ഭാഗമായ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (ഐഎച്ച്‌ഐടി) നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുത്തത്.

ഹിറ്റ് സ്‌ക്വാഡിലെ ചില അംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നെന്ന് മാധ്യമ റിപ്പോര്‍ട്ട് പറയുന്നു.നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയുടെ മേല്‍ കെട്ടിവെക്കാനുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ശ്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam