ലൈംഗികാതിക്രമ പരാതി; രാജ്ഭവൻ സഹകരിക്കേണ്ടതില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍

MAY 5, 2024, 7:13 PM

കൊല്‍ക്കത്ത: തനിക്കെതിരായ പീഡന പരാതിയില്‍ രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്ന് ബംഗാള്‍ ഗവർണർ. ഭരണഘടനാ പരിരക്ഷയുള്ളതിനാല്‍ പൊലീസിന് അന്വേഷണം നടത്താൻ അവകാശമില്ലെന്ന് ഗവർണർ ആവർത്തിച്ചു.

അതേസമയം, തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത മൂന്ന് രാജ്ഭവൻ ജീവനക്കാർക്കും പോലീസ് നോട്ടീസ് അയച്ചു.

പീഡന പരാതിയില്‍ അന്വേഷണ സംഘത്തിന്റെ വഴിയടയ്ക്കുകയാണ് രാജ്ഭവൻ. അന്വേഷണവുമായി ഒരുവിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് ഗവർണർ സർക്കുലർ മുഖേന ജീവനക്കാർക്ക് നിർദേശം നല്‍കി. ഒപ്പം പൊലീസ് ആവശ്യപ്പെട്ട സി.സിടിവി ദൃശ്യങ്ങളും നല്‍കേണ്ടതില്ല.

vachakam
vachakam
vachakam

ഫോണ്‍ മുഖേനയോ നേരിട്ടോ ഓണ്‍ലൈനായോ ഒരു വിവരവും നല്‍കേണ്ടതില്ല. സുപ്രിം കോടതി വിധികള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പൊലീസിനോട് സഹകരിക്കാൻ രാജ്ഭവന് ബാധ്യതയില്ലെന്ന് ഗവർണർ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam